ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയില്‍, കോഴിക്കോട് താലൂക്കില്‍, ചേളന്നൂര്‍ ബ്ളോക്കിലാണ് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാക്കൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കാക്കൂര്‍ ഗ്രാമപഞ്ചായത്തിനു 20.36 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് നന്മണ്ട, ഉണ്ണികുളം, നരിക്കുനി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നരിക്കുനി പഞ്ചായത്തും, തെക്കുഭാഗത്ത് ചേളന്നൂര്‍, മടവൂര്‍, നരിക്കുനി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തലക്കുളത്തൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളുമാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാണ്ട് 17 കിലോമീറ്റര്‍ വടക്കുമാറി കാക്കൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 1962 ജനുവരി 1-നു കേരളത്തിലെ പഞ്ചായത്തുകള്‍ പുന:സംഘടിപ്പിച്ചപ്പോള്‍ കുട്ടമ്പൂര്‍, പുന്നശ്ശേരി, കണ്ടോത്ത് പാറ എന്നീ പ്രദേശങ്ങളും പഴയ നടുവല്ലൂര്‍ പഞ്ചായത്തും കൂട്ടിച്ചേര്‍ത്ത്, പുതിയ കാക്കൂര്‍ പഞ്ചായത്ത് രൂപീകരിച്ചു.