കാക്കൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കാക്കൂര്‍ എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചതിനു പിന്നിലുള്ള കഥ ഇങ്ങനെയാണ്. ഇന്നത്തെ കാക്കൂരങ്ങാടിയുടെ തൊട്ടടുത്ത് അധിവസിക്കുന്ന പാണസമുദായക്കാരുടെ തറവാട്ടുപേരാണ് കാക്കൂര്‍. പണ്ടു പാണന്മാര് പ്രസിദ്ധരായ മന്ത്രവാദികളായിരുന്നു. ഭൂതപ്രേതപിശാചുബാധയില് നിന്നും നാടിനെ രക്ഷിക്കാന്‍ രാജാവിനാല്‍ നിയോഗിക്കപ്പെട്ടവരായിരുന്നുവത്രെ പാണന്മാര്. നാടിനെ കാക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഊര് കാക്കുന്നവരും കാലാന്തരത്തില്‍ പ്രസ്തുത പ്രയോഗം ലോപിച്ച് കാക്കൂരും ആയി എന്നാണ് കഥ. പണ്ടുകാലത്ത് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മന്ത്രവാദികളെ അന്വേഷിച്ച് ആളുകള്‍ കാക്കൂരിലേക്കായിരുന്നു വന്നിരുന്നത്. അതായത് പാണരുടെ വീട്ടിലേക്ക്. അങ്ങിനെ ഈ വീടിന്റെ പേര് കാലക്രമേണ ഈ നാടിന്റെ പേരായി. പഴയ കാലത്ത് വിവിധ ജാതികളും, കുലത്തൊഴിലുകളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ ഉച്ചനീചത്തട്ടുകളായി തരംതിരിക്കപ്പെട്ടതും സങ്കീര്‍ണ്ണവുമായ ഒരു സമുദായസംവിധാനവുമാണ് ഇവിടെ...
കൂടുതൽ വായിക്കുക