പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ബിന്ദു പി

പ്രസിഡണ്ട്

ബിജു അമ്പലപ്പറമ്പില്‍

വൈസ് പ്രസി‍ഡണ്ട് & ചെയര്‍മാന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജമീല കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുള്‍ഹമീദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൌമ്യ കൈറ്റ്യേര

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹരിഹരന്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയില്‍, കോഴിക്കോട് താലൂക്കില്‍, ചേളന്നൂര്‍ ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. കാക്കൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 20.36 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകൾവടക്കുഭാഗത്ത്: നന്മണ്ട, ഉണ്ണികുളം, നരിക്കുനി പഞ്ചായത്തുകള്‍.കിഴക്കുഭാഗത്ത്: നരിക്കുനി പഞ്ചായത്ത്.തെക്കുഭാഗത്ത്: ചേളന്നൂര്‍, മടവൂര്‍, നരിക്കുനി പഞ്ചായത്തുകള്‍.പടിഞ്ഞാറുഭാഗത്ത്: തലക്കുളത്തൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകള്‍.കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാണ്ട് 17 കിലോമീറ്റര്‍ വടക്കുമാറിയാണ് കാക്കൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചരിത്രം 1962 ജനുവരി 1-നു കേരളത്തിലെ പഞ്ചായത്തുകള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കുട്ടമ്പൂര്‍, പുന്നശ്ശേരി, കണ്ടോത്ത് പാറ എന്നീ പ്രദേശങ്ങളും പഴയ നടുവല്ലൂര്‍ പഞ്ചായത്തും കൂട്ടിച്ചേര്‍ത്ത്, പുതിയ കാക്കൂര്‍ പഞ്ചായത്ത് രൂപീകരിച്ചു

K-SMART App

K-SMART - Mobile App

Download Now

decorative icons

കാക്കൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കാക്കൂര്‍ എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചതിനു പിന്നിലുള്ള കഥ ഇങ്ങനെയാണ്. ഇന്നത്തെ കാക്കൂരങ്ങാടിയുടെ തൊട്ടടുത്ത് അധിവസിക്കുന്ന പാണസമുദായക്കാരുടെ തറവാട്ടുപേരാണ് കാക്കൂര്‍. പണ്ടു പാണന്മാര്‍ പ്രസിദ്ധരായ മന്ത്രവാദികളായിരുന്നു. ഭൂതപ്രേതപിശാചുബാധയില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ രാജാവിനാല്‍ നിയോഗിക്കപ്പെട്ടവരായിരുന്നുവത്രെ പാണന്മാര്‍. നാടിനെ കാക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഊര് കാക്കുന്നവരും കാലാന്തരത്തില്‍ പ്രസ്തുത പ്രയോഗം ലോപിച്ച് കാക്കൂരും ആയി എന്നാണ് കഥ. പണ്ടുകാലത്ത് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മന്ത്രവാദികളെ അന്വേഷിച്ച് ആളുകള്‍ കാക്കൂരിലേക്കായിരുന്നു വന്നിരുന്നത്. അതായത് പാണരുടെ വീട്ടിലേക്ക്. അങ്ങിനെ ഈ വീടിന്റെ പേര് കാലക്രമേണ ഈ നാടിന്റെ പേരായി. പഴയ കാലത്ത് വിവിധ ജാതികളും, കുലത്തൊഴിലുകളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ ഉച്ചനീചത്തട്ടുകളായി തരംതിരിക്കപ്പെട്ടതും സങ്കീര്‍ണ്ണവുമായ ഒരു സമുദായസംവിധാനവുമാണ് ഇവിടെ...

കൂടുതൽ വായിക്കുക