വാർഷിക പദ്ധതി റിപ്പോർട്ട് 2025-26

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാം വാർഷിക പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. ജനകീയ ആസൂത്രണ പ്രസ്ഥാനം ആരംഭിച്ച് കാൽനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.

 


പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുലക്ഷ്യങ്ങൾ
കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഗതിവേഗം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.

മികവുറ്റ മാനവവികസന നേട്ടങ്ങൾ സുസ്ഥിരമായി നിലനിർത്തുക.


പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കി സുസ്ഥിരവികസനം സാധ്യമാക്കുക.


കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കഴിവുകൾ സമൂഹത്തിന് ആർജ്ജിക്കാൻ സഹായിക്കുക.


സമഗ്രമായ വികസന ഇടപെടലുകളിലൂടെ ഗ്രാമീണ ജനങ്ങളുടെ ജീവിത ഗുണമേന്മ വർദ്ധിപ്പിക്കുക, തദ്വാര സംതൃപ്‌തവും സന്തോഷകരവുമായ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്‌തരാക്കുക (ഇതാണ് പതിനാലാം പദ്ധതിയുടെ അന്തിമ ലക്ഷ്യം ).കാക്കൂർ പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ
ജനകീയ ആസൂത്രണം ആരംഭിച്ച് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ കാക്കൂർ പഞ്ചായത്തിന് വലിയ തോതിലുള്ള വികസന മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.


അടിസ്ഥാന മേഖലയിലും കാർഷിക, മൃഗസംരക്ഷണ, സാമൂഹ്യക്ഷേമ മേഖലകളിലും മികവുറ്റ പ്രവർത്തനങ്ങൾ നടപ്പിലാക്കി.


പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങളുടെ സൃഷ്‌ടിയും മുഖ്യലക്ഷ്യമാക്കി നടത്തിയ പ്രവർത്തനങ്ങളിലൂടെ ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നതിൽ വലിയ മുന്നേറ്റമുണ്ടായി.

ദാരിദ്ര്യ ലഘൂകരണത്തിൻ്റെ അടുത്ത ഘട്ടമായ അതിദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് അതിദരിദ്രരെ കണ്ടെത്തി കുടുംബങ്ങളുടെ സവിശേഷപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സൂക്ഷ്‌മ വികസന പദ്ധതികൾ നടപ്പിലാക്കുന്നു.

സ്വന്തമായി ഭൂമിയുള്ളവനും ഇല്ലാത്തവനുമായ എല്ലാ ഭവനരഹിതർക്കും മാന്യവും വാസയോഗ്യവുമായ ഭവനം യാഥാർത്ഥ്യമാവുകയാണ്.


ആരോഗ്യമേഖലയിൽ, ഗ്രാമപഞ്ചായത്തിന്റെ പിഎച്ച്സി (PHC) ഇപ്പോൾ വൈകുന്നേരം 5 മണിവരെ പരിശോധന നടത്തുന്ന എഫ്എച്ച്സിയായി (FHC) മാറിക്കഴിഞ്ഞു.

കായികമേഖലയിൽ, ആധുനിക സംവിധാനങ്ങളുള്ള വലിയ സ്റ്റേഡിയം എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഇതിനായി ആറ് ഏക്കർ ഭൂമി വാങ്ങി രജിസ്റ്റർ ചെയ്‌തു കഴിഞ്ഞു. 2025-26 വാർഷിക പദ്ധതിയുടെ ലക്ഷ്യങ്ങൾ
വിവിധ മേഖലകളിൽ ഇനിയും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആർജ്ജിച്ച നേട്ടങ്ങൾ തുടരുകയും എല്ലാ മേഖലകളിലും പ്രഥമസ്ഥാനം കൈവരിക്കുന്നതിനുള്ള ഭാവനാപൂർണ്ണമായ പദ്ധതികൾ ആവിഷ്ക്കരിക്കുകയും വേണം.

2025-26 വാർഷിക പദ്ധതി പ്രവർത്തനങ്ങളിൽ പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമാക്കുന്നത്.

പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് നവീന ആശയങ്ങൾ വികസന പദ്ധതികളാക്കി ഗ്രാമപഞ്ചായത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുന്ന പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കാൻ കഴിയണം.

പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും വിലയിരുത്തലിലും സാങ്കേതിക വിദഗ്‌ധർ, വിജ്ഞാന കുതകികൾ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ, ബന്ധപ്പെട്ട മേഖലകളിൽ നിന്നും പെൻഷനായ വിദഗ്‌ധർ എന്നിവരുടെ പങ്കാളിത്തവും സേവനവും ഉറപ്പുവരുത്തേണ്ടതുണ്ട്

  • വാർഷിക പദ്ധതി റിപ്പോർട്ട് 2025-26